കൊല്ലം: സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ പോലീസ് നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ച് കെഎസ്‍യു കൊല്ലം കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു.
താലൂക്ക് ഓഫിസ് ജംഗ്‌ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കളക്‌ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തു നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി ബിനു ചുള്ളിയിലാണ് പ്രതിഷേധം ഉൽഘാടനം ചെയ്‌തത്.
Most Read: കോടതി അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കി; ബൈജു പൗലോസിന് ഹാജരാകാൻ നിർദ്ദേശം