സിൽവർ ലൈൻ അതിവേഗ പാത; വടകരയിൽ ഓണനാളിൽ പട്ടിണി സമരം

By Desk Reporter, Malabar News
speed rail vadakara_2020 Aug 25
Representational Image
Ajwa Travels

വടകര: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സിൽവർ ലൈൻ അതിവേഗപാതയെ ചൊല്ലിയുള്ള വിവാദങ്ങൾ ജില്ലയിൽ തുടരുന്നു. പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ ഓണനാളിൽ പട്ടിണി സമരം നടത്താനാണ് തീരുമാനം. പെരുവട്ടംതാഴയിലെ കർമ്മസമിതിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വീരഞ്ചേരി സിഎം ആശുപത്രിയുടെ പരിസരത്ത് വെച്ച് നടക്കുന്ന പരിപാടി ഈ മാസം 30ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ്.

അതിവേഗപാതയുടെ അലൈൻമെന്റ് സംബന്ധിച്ച് ജില്ലയിൽ തുടക്കം മുതലേ എതിർപ്പുകൾ നിലനിന്നിരുന്നു. കൃത്യമായ സാമൂഹികാഘാത പഠനം നടത്താതെ അശാസ്ത്രീയമായ രീതിയിലാണ് രൂപരേഖ തയ്യാറാക്കിയത് എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. കൊയിലാണ്ടി താലൂക്കിലെ മൂടാടി പഞ്ചായത്ത്‌, തിക്കോടി, ചിങ്ങപുരം അടക്കമുള്ള പ്രദേശങ്ങളിലും വടകരയിലെ മടപ്പള്ളി, പെരുവട്ടംതാഴ മേഖലകളിലും രൂപരേഖക്ക് എതിരായി ജനവികാരം ഉണർന്നിരുന്നു. ശക്തമായ എതിർപ്പിനെ തുടർന്ന് പുതിയ രൂപരേഖ തയ്യാറാക്കാൻ സർക്കാർ ടെൻഡർ വിളിക്കുകയും സർവേ നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 60000 കോടിയിലധികം രൂപ ചിലവ് കണക്കാക്കുന്ന പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്ര 4 മണിക്കൂറായി ചുരുങ്ങും എന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE