കല്ലിടൽ നിർത്തി; കെ റെയിൽ സർവേ ഇനി ജിപിഎസ്‌ വഴി

By News Desk, Malabar News
krail-silverline protest
Reprsentational Image
Ajwa Travels

തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് നിർണായക നടപടിയുമായി സർക്കാർ. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ജിപിഎസ്‌ സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം.

ഉടമയുടെ അനുമതിയോടെ കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരളം റെയിൽവേ ഡെവലപ്‌മെന്റ് കോർപറേഷൻ നിർദ്ദേശിച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിംഗ് മാത്രമെന്നാണ്. 340 കിലോമീറ്റർ മാത്രമാണ് പഠനം നടത്താൻ ബാക്കിയുള്ളത്. പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് കെ റെയിൽ വ്യക്‌തമാക്കി. സർവേ രീതി മാത്രമാണ് മാറുന്നതെന്ന് എംഡി അജിത് കുമാർ വിശദീകരിച്ചു.

Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എഎപിയുടെ പിന്തുണ തേടി കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE