ഏറ്റുമുട്ടൽ; കശ്‌മീരിൽ 6 ഭീകരരെ സുരക്ഷാ സേന വധിച്ചു

By Team Member, Malabar News
2 Terrorist Were Killed In Kashmir
Representational Image
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രണ്ട് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 6 ആയി ഉയർന്നു. കുൽഗാം, അനന്ത്നാഗ് എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടങ്ങളിൽ ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ഏറ്റുമുട്ടലിനെ തുടർന്ന് ഇരു പ്രദേശങ്ങളിലുമായി ഒരു സൈനികനും, രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട ഭീകരരിൽ 4 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ 2 പേർ പാകിസ്‌ഥാനിൽ നിന്നുള്ളവരാണെന്ന് കശ്‌മീർ പോലീസിന്റെ ഔദ്യോഗിക ട്വീറ്റിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഭീകരർക്ക് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും പോലീസ് ഉദ്യോഗസ്‌ഥർ കൂട്ടിച്ചേർത്തു.

Read also: നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ഇന്ന് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE