മോദിയോട് ആറു വയസുകാരി പറഞ്ഞ പരാതിയിൽ ഇടപെട്ട് അധികൃതർ; പരിഹാരം ഉടൻ

By Desk Reporter, Malabar News
Ajwa Travels

ശ്രീനഗർ: ഓൺലൈൻ ക്‌ളാസിലെ പഠനഭാരത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആറു വയസുകാരി പറഞ്ഞ പരാതിയിൽ ഇടപെട്ട് അധികൃതർ. വളരെ സത്യസന്ധമായ പരാതിയാണെന്നും ഉടൻ പരിഹാരം കാണുമെന്നും ജമ്മു-കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹ പറഞ്ഞു.

“വളരെ സത്യസന്ധമായ പരാതിയാണ്. കുഞ്ഞുങ്ങളുടെ ഹോംവര്‍ക്കുകളുടെ ഭാരം കുറയ്‌ക്കാന്‍ 48 മണിക്കൂറിനുള്ളില്‍ പുതിയ നയം രൂപീകരിക്കാന്‍ നിർദ്ദേശം കൊടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ ദിവസങ്ങൾ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം”- ലഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹ ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസം ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാദ്ധ്യമ പ്രവർത്തകനാണ് പ്രധാനമന്ത്രിയോട് ആറു വയസുകാരി തന്റെ സങ്കടം പറയുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഓണ്‍ലൈന്‍ പഠനം രാവിലെ 10 മണിക്ക് തുടങ്ങിയാല്‍ ഉച്ചക്ക് 2 മണി വരെ തുടരുമെന്നും ഇതിനിടക്ക് ഇംഗ്ളീഷും കണക്കും ഉറുദുവും ഇവിഎസും കംപ്യൂട്ടറുമെല്ലാം പഠിക്കണമെന്നുമാണ് കൊച്ചു മിടുക്കിയുടെ പരാതി.

“ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?”- നിഷ്‌കളങ്കമായി അവൾ ചോദിക്കുന്നു. ശേഷം കൈകള്‍ കൊണ്ട് ‘മടുത്തു’ എന്ന ആംഗ്യവും. പിന്നെ കുറച്ചു സമയം നിശബ്‌ദമായി ഇരുന്നതിന് ശേഷം ‘എന്തു ചെയ്യാം’ എന്നൊരു ദീര്‍ഘനിശ്വാസവും വിട്ട് മോദിക്ക് സലാം പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

നിഷ്‍കളങ്കമായി സംസാരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ മനോഹരമായ ഈ വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. രസകരമായ കമന്റുകൾക്കൊപ്പം കോവിഡ് കാലത്ത് കുട്ടികള്‍ക്ക് പഠനഭാരം കൂടുന്നുണ്ടോ എന്ന ചര്‍ച്ചയും വീഡിയോ പുറത്തു വന്നതിന് പിന്നാലെ തുടങ്ങിയിരുന്നു.

Kerala News:  ഈ സ്‌കൂളിൽ പഠനം ഓൺലൈനായല്ല; വിദ്യാർഥികൾ ഇന്നുമുതൽ നേരിട്ടെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE