സാമൂഹിക ഒത്തുചേരലിന് വിലക്ക്; നിയന്ത്രണവുമായി കുവൈറ്റ്

By Team Member, Malabar News
Social Gathering Banned in Kuwait due to Covid
Ajwa Travels

കുവൈറ്റ്: സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

പ്രതിദിനം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്‌ഥലങ്ങളിലെ ഒത്തുചേരലുകൾക്കാണ് നിയന്ത്രണം. ജനുവരി 9ആം തീയതി മുതൽ ഫെബ്രുവരി 28ആം തീയതി വരെ നിയന്ത്രണം ഉണ്ടായിരിക്കും. കൂടാതെ കുവൈറ്റിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടെ എടുത്ത കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ പെട്ടെന്നാണ് വർധന ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 1,482 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,20,796 ആയി ഉയർന്നു.

Read also: പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; പോലീസ് എത്തി തിരികെ കൊണ്ടുപോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE