സോളാർ കേസ്; അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ളിഫ് ഹൗസിൽ

By Trainee Reporter, Malabar News
Solar case
Ajwa Travels

തിരുവനന്തപുരം: സോളാർ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പരിശോധനക്കായി ക്ളിഫ് ഹൗസിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. സിബിഐ ഇൻസ്‌പെക്‌ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിൽ പരാതിക്കാരിക്ക് ഒപ്പമാണ് തെളിവെടുപ്പ് നടത്തുന്നത്. ക്ളിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രി ആയിരിക്കെ ഉമ്മൻചാടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

2012ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. 2021 ഓഗസ്‌റ്റ് 17ന് ആണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. സോളാർ കേസുമായി ബന്ധപ്പെട്ട് പ്രതി കൂടിയായ സ്‌ത്രീ നൽകിയ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അടക്കം ഉള്ളവർക്ക് സിബിഐ എഫ്‌ഐആർ നേരത്തെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ തെളിവ് ശേഖരണത്തിന് ആയാണ് ഇപ്പോൾ സിബിഐ സംഘം ക്ളിഫ് ഹൗസിൽ എത്തിയത്.

കേസിന്റെ മുന്നോട്ടുള്ള നടപടികൾക്ക് ഇത്തരം തെളിവ് ശേഖരണം കൂടിയേ തീരൂ. അതിന്റെ ഭാഗമായാണ് ക്ളിഫ് ഹൗസിലെ പരിശോധന. കേസിൽ ഉമ്മൻ‌ചാണ്ടി, കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ നിലവിൽ ബിജെപി നേതാവായ എപി അബ്‌ദുള്ള കുട്ടി, എപി അനിൽകുമാർ തുടങ്ങിയ ആറ് പേർക്കെതിരെയാണ് എഫ്‌ഐആർ ചുമത്തിയിട്ടുള്ളത്.

Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; നൂറ് സീറ്റ് തികക്കൽ സർക്കാർ ലക്ഷ്യം- മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE