നാല് കാലുകളും കൈകളുമായി ജനനം; താങ്ങായി സോനു സൂദ്, ‘ചൗമുഖി’ക്ക് പുതുജീവൻ

By News Desk, Malabar News
sonu sood helps a child who was born with 4 legs and hands

നാല് കൈകളും നാല് കാലുകളുമായി ജനിച്ച പെൺകുഞ്ഞിന് സോനു സൂദിന്റെ സഹായഹസ്‌തം. ബിഹാർ സ്വദേശിയായ ചൗമുഖി എന്ന പെൺകുഞ്ഞിന്റെ ചികിൽസാ ചെലവുകളാണ് താരം ഏറ്റെടുത്തത്. ശസ്‌ത്രക്രിയക്കടക്കം പണം നൽകിയ സോനു സൂദ് ചികിൽസയിലുടനീളം ചൗമുഖിക്കും കുടുംബത്തിനും പിന്തുണയായി നിന്നു.

ചൗമുഖിയുടെ അവസ്‌ഥ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് സോനു സൂദ് അറിഞ്ഞത്. ഇപ്പോൾ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ചൗമുഖി. അധികമുള്ള കൈകാലുകൾ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. ചൗമുഖിയുടെ കുടുംബം മാത്രമല്ല സോഷ്യൽ മീഡിയയിലടക്കമുള്ള ജനങ്ങളാണ് സോനു സൂദിന് നന്ദി പറയുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സ്‌നേഹവും ശ്രദ്ധയും പിടിച്ചുപറ്റിയ താരമാണ് സോനു സൂദ്. അടുത്തിടെ പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി സോനു സൂദ് 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ ആവശ്യപ്പെട്ടത് വൈറലായിരുന്നു. ദ മാൻ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്രയും ശസ്‌ത്രക്രിയകൾ നടത്താൻ 12 കോടിയോളം രൂപ വേണ്ടിവരുമെന്നും സോനു സൂദ് പറഞ്ഞിരുന്നു.

കോവിഡ് കാലത്ത് സോനു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ജോലി സംബന്ധമായി മറ്റ് സംസ്‌ഥാനങ്ങളിൽ കുടുങ്ങി പോയവർക്ക് വീടുകളിലേക്ക് പോകാൻ ബസ് അടക്കമുള്ള സംവിധാനങ്ങൾ സോനു സൂദ് ഏർപ്പാടാക്കിയിരുന്നു. കൂടാതെ ചികിൽസാ ചെലവുകൾക്ക് ബുദ്ധിമുട്ടിയ നിരവധി ആളുകൾക്ക് നേരെയും ഇദ്ദേഹം സഹായഹസ്‌തം നീട്ടിയിരുന്നു.

Most Read: ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE