അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘനം; പി.ജെ ജോസഫിനും മോൻസ് ജോസഫിനും നോട്ടീസയച്ച് സ്‌പീക്കർ

By News Desk, Malabar News
Speaker sends notice to PJ Joseph, Monce Joseph for violation of whip
Monce Joseph, P.J Joseph
Ajwa Travels

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘനം ആരോപിച്ച് നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ പി.ജെ ജോസഫിനും കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിനും സ്‌പീക്കർ നോട്ടീസയച്ചു. വിപ്പ് ലംഘിച്ചതിനെ തുടർന്ന് ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ റോഷി അഗസ്‌റ്റിൻ നൽകിയ പരാതിയിലാണ് നടപടി.

കേരളാ കോൺഗ്രസ് (എം) ചീഫ് വിപ്പ് എന്ന നിലയിലാണ് റോഷി അഗസ്‌റ്റിൻ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന്‌ പരാതി നൽകിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ഇതിന് വിരുദ്ധമായി പി.ജെ ജോസഫും മോൻസും കേരളാ സർക്കാരിനെതിരേ വോട്ട് ചെയ്‌തിരുന്നു. ഇത് വിപ്പ് ലംഘനമാണെന്നും അതിനാൽ ഇരുവരെയും അയോഗ്യരാക്കണമെന്നും റോഷി അഗസ്‌റ്റിൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Also Read: മുന്നണിമാറ്റം യുഡിഎഫിന്റെ ആത്‌മവിശ്വാസത്തെ ബാധിക്കും; കെ.മുരളീധരൻ

അയോഗ്യരാക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വിശദീകരിക്കണം എന്ന് സ്‌പീക്കർ നോട്ടീസിൽ വ്യക്‌തമാക്കി. ഈ നടപടിക്ക് മുന്നണി മാറ്റവുമായി ഒരു ബന്ധവുമില്ലെന്നും നടപടിയുമായി മുന്നോട്ട് പോവുകയെങ്കിൽ എംഎൽഎമാർ അയോഗ്യരാകുമെന്നും സ്‍പീക്കർ വിശദീകരിച്ചു. വിപ്പ് ലംഘനത്തിന്റെ പേരിൽ കേരളാ കോൺഗ്രസിന്റെ രണ്ടുഭാഗങ്ങളും സ്‌പീക്കറിന് പരാതി നൽകിയിരുന്നു. ആദ്യം ലഭിച്ചത് റോഷി അഗസ്‌റ്റിന്റെ പരാതി ആയതിനാലാണ് സ്‌പീക്കർ നടപടിയുമായി മുന്നോട്ട് നീങ്ങിയത്. ജോസഫ് വിഭാഗവും സ്‌പീക്കറിന് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ നടപടികൾ പിന്നീട് തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE