രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രത്യേക താമസസൗകര്യം; ബസാർ സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി

By News Desk, Malabar News
mutant covid
Ajwa Travels

കാളികാവ്: രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കോവിഡ് രോഗികൾക്ക് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രത്യേക താമസസൗകര്യം ഒരുക്കുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻസൗകര്യം ഇല്ലാത്തവർക്കാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. കാളികാവ് ബസാർ സ്‌കൂളിൽ ഇതിനായി കേന്ദ്രം തുറക്കാനും തീരുമാനമായിട്ടുണ്ട്.

സ്‌കൂളും പരിസരവും എസ്‌കെഎസ്‌എസ്‌എഫ് വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ ഇപ്പോൾ വീടുകളിൽ തന്നെയാണ് കഴിയുന്നത്. പല വീടുകളിലേയും സൗകര്യക്കുറവ് പരിഗണിച്ചാണ് പ്രത്യേക സൗകര്യം ഒരുക്കുന്നത്.

ബസാർ സ്‌കൂളിൽ അഞ്ച് മുറികൾ സജ്‌ജമാക്കിയിട്ടുണ്ട്. 20 പേർക്കാണ് സൗകര്യം. താമസസൗകര്യം മാത്രമാണ് ഗ്രാമപഞ്ചായത്ത് സൗജന്യമായി നൽകുന്നത്. സ്‌കൂളിൽ താമസിക്കുന്നവർക്ക് ഭക്ഷണം വീടുകളിൽ നിന്ന് തന്നെ എത്തിച്ചുകൊടുക്കണം. വീട്ടുകാരുമായുള്ള സമ്പർക്കം ഒഴിവാക്കാനുള്ള മാർഗം മാത്രമായാണ് പുതിയ കേന്ദ്രത്തെ കണക്കാക്കുന്നത്.

Also Read: ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ്; നടപ്പിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE