ഹത്രസ് കൂട്ടബലാല്‍സംഗം; പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

By Team Member, Malabar News
Malabarnews_hathras case
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ഹത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സമിതി സംസ്‌ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുപി ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപിന്റെ നേതൃത്വത്തിലാണ് സമിതി അന്വേഷണം പൂര്‍ത്തിയാക്കിയത്. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം വിശദശാംങ്ങള്‍ കേസ് പരിഗണിക്കുന്ന അലഹബാദ് ഹൈക്കോടതിക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി.

സമിതിയുടെ അന്വേഷണത്തില്‍ പ്രാധാന്യം നല്‍കിയത് പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോയെന്നാണ്. പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യ പ്രതിയായ സന്ദീപും തമ്മില്‍ ഉണ്ടായ ഫോണ്‍ സംഭാഷണങ്ങളെ പറ്റി സമിതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. അഞ്ച് മാസത്തിനിടെ നൂറില്‍ ഏറെ തവണ ഇവര്‍ തമ്മില്‍ ഫോണ്‍ സംഭാഷണം ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സമിതി പറയുന്നത്. ഹത്രസ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന സിബിഐയും റിപ്പോര്‍ട്ട് പരോധിക്കും.

Read also : ബിജെപിയെ പിന്തുണക്കില്ല; അമിത് ജോഗിക്കെതിരെ വിമത എംഎല്‍എമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE