ശ്രീലങ്കയ്‌ക്ക് ഏഷ്യാ കപ്പ് വേദി നഷ്‌ടമായേക്കും

By News Bureau, Malabar News
Ajwa Travels

കൊളംബോ: ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്‌ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്. ശ്രീലങ്കയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് വേദി മാറ്റിയേക്കുമെന്നാണ് റിപ്പോർട്. ഈ വർഷം ഓഗസ്‌റ്റ്- സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്ക അല്ലെങ്കിൽ ബംഗ്‌ളാദേശിൽ വച്ച് ടൂർണമെന്റ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൽ ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള മൽസരം ഓഗസ്‌റ്റ് 28നെന്ന് റിപ്പോർട്ടുണ്ട്. ഓഗസ്‌റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടി-20 ഫോർമാറ്റിലാണ്.

ഇതിനു മുൻപ് 2016ൽ ബംഗ്ളാദേശിലാണ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഇന്ത്യ ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ബംഗ്ളാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ളാദേശിനെ കീഴടക്കി ഇന്ത്യ കിരീടം ചൂടിയിരുന്നു.

6 ടീമുകളാണ് മാറ്റുരക്കുക. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്കൊപ്പം ശ്രീലങ്ക, പാകിസ്‌ഥാൻ, അഫ്ഗാനിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒരു ടീം യോഗ്യതാ മൽസരത്തിലൂടെ ടൂർണമെന്റിൽ ഇടംപിടിക്കും.

Most Read: ശ്രീലങ്കന്‍ ജനതക്കുള്ള പിന്തുണ തുടരും; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE