മന്ത്രി തെങ്ങിന്‍ മുകളിലാണ്…!

By Staff Reporter, Malabar News
kouthuka varthakal_malabar news
തെങ്ങിന്‍ മുകളില്‍ വെച്ച്‌ വാര്‍ത്താ സമ്മേളനം നടത്തുന്ന ശീലങ്കന്‍ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോ
Ajwa Travels

കൊളംബോ: മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിരവധി വാര്‍ത്താ സമ്മേളനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമുഖമായി ഇരുന്ന് കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. എന്നാല്‍ ശ്രീലങ്കയിലെ ഒരു മന്ത്രി നമ്മുടെ അത്തരം കാഴ്ചകളെയും പതിവ് രീതികളെയും എല്ലാം പൊളിച്ച് എഴുതിയിരിക്കുകയാണ്. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പുതുമ എന്താണെന്ന് ആലോചിക്കുന്നവര്‍ ഞെട്ടാന്‍ തയ്യാറായിക്കോളൂ, അങ്ങ് തെങ്ങിന്‍ മുകളില്‍ വെച്ചാണ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരിക്കുന്നത്.

ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോയാണ് ഇന്നലെ വാര്‍ത്താ സമ്മേളനം തെങ്ങിന്‍ മുകളില്‍ ഇരുന്നുകൊണ്ട് നടത്തി വൈറല്‍ ആയിരിക്കുന്നത്. പന, റബര്‍ എന്നിവയുടെ ചുമതല കൂടിയുള്ള മന്ത്രി ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന്‍ തോട്ടത്തിലേക്ക് വാര്‍ത്താ സമ്മേളനത്തിനായി മാദ്ധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുക ആയിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ തെങ്ങില്‍ വലിഞ്ഞ് കയറിയ മന്ത്രി തേങ്ങയും ഇട്ടാണ് സമ്മേളനം ആരംഭിച്ചത്.

Sports News: ഐപിഎല്‍;മാദ്ധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ വിലക്ക് 

നാളികേര ഉത്പന്നങ്ങളുടെ ആവശ്യകത ലോകത്താകമാനം വര്‍ധിച്ചതോടെ നാളികേരത്തിന്റെ വില ഉയര്‍ന്നുവെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടാതെ തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് തെങ്ങ് ഒന്നിന് 100 രൂപ വെച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം തേങ്ങയിടുന്നതിനും കള്ള് ചെത്തുന്നതിനും ആളെ കിട്ടാത്ത സ്ഥിതിയാണെന്നും പറഞ്ഞു. അതേസമയം തേങ്ങയുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ അവ ഇറക്കുമതി ചെയ്യുന്നത് പരിഗണനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തെങ്ങുകയറ്റ യന്ത്രം വിപണിയില്‍ ഇറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിനിടെ പുതിയ തെങ്ങുകയറ്റ യന്ത്രം പരീക്ഷിക്കാനും അദ്ദേഹം മറന്നില്ല.

Read Also: കട്‌ജുവിന് എതിരെ പ്രതിഷേധം ശക്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE