പത്തനംതിട്ടയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

By News Bureau, Malabar News
Stale food seized
Ajwa Travels

പത്തനംതിട്ട: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയി പഴകിയ ഭക്ഷണം പിടികൂടി.

പത്തനംതിട്ട നഗരത്തിലെ ശാന്തി ഹോട്ടൽ, തനിമ ഹോട്ടൽ, ഇന്ത്യാ കോഫി ഹൗസ്, തോംസൺ ബേക്കറി, ഗോൾഡൻ ബേക്കറി, ഖലീല ബോർമ, ജോസ് ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ഇത് നഗരസഭയുടെ ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചു. മറ്റ് പോരായ്‌മ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്‌ച ജില്ലയിൽ നടത്തിയ പരിശോധനയിൽ എട്ടോളം ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ ഇതൊന്നും തന്നെ  ഹോട്ടലുകളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല എന്നതാണ് ഇന്നത്തെയടക്കമുള്ള പരിശോധനകൾ വ്യക്‌തമാക്കുന്നത്‌.

Most Read: മലേഷ്യ ഓപ്പണ്‍; കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE