എസ് വൈ എസ് ‘സദനനിധി’ സമാഹരണത്തിന് തുടക്കം

By Desk Reporter, Malabar News
Santhwana Sadhanam_Malabar News
സദനനിധി സമാഹരണത്തിന്റെ ജില്ലാതല ഉൽഘാടനം സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നിര്‍വഹിക്കുന്നു.
Ajwa Travels

മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് വേണ്ടിയുള്ള നിധി സമാഹരണത്തിന് ജില്ലയിലെ 604 യൂണിറ്റുകളില്‍ തുടക്കമായി.

ജില്ലാ തല ഉൽഘാടനം മലപ്പുറം സോണിലെ മേല്‍മുറി സര്‍ക്കിളില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, മലപ്പുറം സോണ്‍ പ്രസിഡണ്ട് നജ്‌മുദ്ദീൻ സഖാഫി പൂക്കോട്ടൂരിന് സദനനിധി ബോക്‌സ് കൈമാറി നിര്‍വഹിച്ചു.

മൂന്നു മാസം മുമ്പ് യൂണിറ്റുകളില്‍ സ്‌ഥാപിച്ച സദനനിധി സമാഹരണത്തിന് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ സോണ്‍ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. നവംബര്‍ 14,15 തിയതികളില്‍ മഞ്ചേരി സാന്ത്വന സദനത്തിലേക്ക് സര്‍ക്കിള്‍ നേതാക്കളുടെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിധിവരവ് സംഘടിപ്പിക്കും.

ഇതിനോട് അനുബന്ധമായി സവിശേഷ പ്രാർഥനാ സംഗമവും നടക്കും. ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. ഫണ്ട് സമാഹരണത്തിനായി സര്‍ക്കിള്‍ തലങ്ങളില്‍ പ്രഖ്യാപിച്ച റീ സ്‌റ്റോർ മലപ്പുറം പാഴ്‌വസ്‌തു ശേഖരണത്തിന് സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. രോഗികള്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും ആശ്വാസമാകാനായി നിർമ്മിക്കുന്ന സാന്ത്വന സദന സമര്‍പ്പണം ഡിസംബര്‍ 20ന് മഞ്ചേരിയില്‍ നടക്കും.

Most Read: അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE