‘സ്‌റ്റേറ്റ് ബസ്’ ടീസറെത്തി; പകയുടെയും സ്‌നേഹത്തിന്റെയും കഥപറയുന്ന ചിത്രം

By Film Desk, Malabar News
'State Bus' Movie
Ajwa Travels

സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സ്‌റ്റേറ്റ് ബസ്’ എന്ന ചിത്രം അതിന്റെ ടീസർ പുറത്തിറക്കി. പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ‘സ്‌റ്റേറ്റ് ബസ്’ ടീസര്‍ ആസിഫ് അലിയുടെ ഫേസ്ബുക്‌ പേജിലൂടെയാണ് റിലീസ് ചെയ്‌തത്‌. ടീസർ ഇവിടെ കാണാം:

യുവ സംവിധായകനും നാടക പ്രവര്‍ത്തകനുമായ ചന്ദ്രന്‍ നരീക്കോടിന്റെ സംവിധാന സംരംഭമാണ് ‘സ്‌റ്റേറ്റ് ബസ്’. സ്‌റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്‌മകുമാറുമാണ് ചിത്രം നിർമിക്കുന്നത്.

ഇന്ദ്രൻസ്, ജോയ് മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 2017ൽ പുറത്തിറങ്ങിയ, നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സ്‌റ്റേറ്റ് ബസ്’.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്‌റ്റേറ്റ് ബസിൽ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

'State Bus' Movie

ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ സിത്താര ഒരുക്കുന്ന പശ്‌ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ പുതുമയാണ്. വിദ്യാധരന്‍മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്. വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവർക്കൊപ്പം സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആർട്ടിസ്‌റ്റുകളും ‘സ്‌റ്റേറ്റ് ബസി’ൽ അണിനിരക്കുന്നുണ്ട്.

'State Bus' Movie

കഥ,തിരക്കഥ – പ്രമോദ് കൂവേരി, ഛായാഗ്രഹണം – പ്രസൂണ്‍ പ്രഭാകര്‍, ചിത്രസംയോജനം – ഡീജോ പി വർഗീസ്, വാർത്താ പ്രചരണം – പിആര്‍ സുമേരന്‍ എന്നിവരാണ് ‘സ്‌റ്റേറ്റ് ബസ്’ ഒരുക്കുന്ന പ്രധാന അണിയറ പ്രവര്‍ത്തകര്‍.

Most Read: കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ്; കയ്യടി നേടി ബിഎസ്എഫ് ജവാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE