ലൈഫ് മിഷന്‍; സിബിഐ നടപടി ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഹരജി

By News Desk, Malabar News
Kerala govt to high court against cbi
Representational Image
Ajwa Travels

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഏകപക്ഷീയമായ സിബിഐ നടപടിയെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്ന് എ.ജി.സി.പി സുധാകര പ്രസാദ് നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി.

Also Read: ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; യു വി ജോസിന് ഹാജരാകാന്‍ നോട്ടീസ്

സിബിഐ അന്വേഷണത്തിനെതിരെ അപ്പീല്‍ പോകാനും ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്‌ത്‌ കൊണ്ടാണ് ഹരജി സമര്‍പ്പിക്കുക. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശ സഹായ നിയന്ത്രണ നിയമ ലംഘനത്തെ കുറിച്ച് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

രാജ്യത്തെ അഴിമതി കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നത് ഡെല്‍ഹിയിലെ സവിശേഷ പോലീസ് നിയമം അനുസരിച്ചാണ്. എന്നാല്‍, അന്വേഷണം ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സിബിഐക്ക് ഇതിനുള്ള പൊതു അനുമതി മുന്‍കൂട്ടി നല്‍കിയിട്ടുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിക്കുമെന്ന് നിയമ വിദഗ്‌ധര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE