കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം ഇനിയും നീക്കിയില്ലെങ്കില്‍ തീപിടിത്ത ദുരന്തം ആവര്‍ത്തിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സ്‌റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. തീപിടിത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കൊച്ചി കോര്‍പറേഷനാണ്. ബയോ മൈനിങ് പൂര്‍ണ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന് മുന്‍പാകെയാണ് കമ്മിറ്റി റിപ്പോര്‍ട് സമര്‍പ്പിച്ചിട്ടുള്ളത്. കോര്‍പറേഷന് തന്നെയാണ് ബ്രഹ്‌മപുരത്ത് ഇതുവരെ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്തം. ബയോ മൈനിങ് ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്തൊന്നും പൂര്‍ത്തിയാകില്ലെന്നും റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.
ബ്രഹ്‌മപുരത്ത് ഇതിനു മുന്‍പുണ്ടായ തീപിടിത്തങ്ങള്‍ക്കു ശേഷം ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.
Read Also: എച്ച് 3 എൻ 2; സംസ്‌ഥാനത്ത് വ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്