സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യും

By Syndicated , Malabar News
Stephen_Balabaskar_Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസിയെ നാളെ സി.ബി.ഐ. ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിനായി തിരുവന്തപുരത്ത് ഹാജരാകണമെന്ന് സി.ബി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിലും ക്വാറന്റീനില്‍ ആയതിനാല്‍ സാവകാശം ചോദിക്കുകയായിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞതിന് പിന്നാലെയാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ബാലഭാസ്‌ക്കറിന്റെ ബന്ധുക്കളില്‍ നിന്ന് സ്റ്റീഫന്‍ ദേവസിക്കെതിരെ സി.ബി.ഐക്ക് മൊഴി ലഭിച്ചിരുന്നു ഇത് കൂടി പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍.

സ്റ്റീഫനുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ഒന്നിച്ച് നിരവധി സംഗീത നിശകള്‍ സംഘടിപ്പിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് സ്റ്റീഫന്‍. അപകടം സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തിയായാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും സി.ബി.ഐ അന്വേഷണം നടത്തും.

ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ വിഷ്ണു, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ നുണ പരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബില്‍ നിന്നുള്ള സംഘമാണ് നുണ പരിശോധന നടത്തുക. വിഷ്ണുവും സോമസുന്ദരവും നല്‍കിയ മൊഴികളില്‍ നേരത്തെ വ്യത്യാസം കണ്ടെത്തിയിരുന്നു.

Read also: ഉമ്മന്‍ചാണ്ടി കഠിനാധ്വാനിയായ സ്ഥിരോത്സാഹി; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE