ഉമ്മൻചാണ്ടി കഠിനാധ്വാനിയായ സ്ഥിരോത്സാഹി; മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinarayi Vijayan, Oommen chandi_2020-Sep-16
Ajwa Travels

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഉമ്മൻചാണ്ടി നിയമസഭയിലെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ  ഉമ്മൻചാണ്ടിക്ക് ആശംസകൾ നേർന്നത്. 1970ലാണ് ഉമ്മൻചാണ്ടി നിയമ സഭയിലെത്തുന്നത്. അതേ വർഷം തന്നെയായിരുന്നു പിണറായിയും സഭയിൽ എത്തിയത്. കഠിനാധ്വാനിയായ സ്ഥിരോത്സാഹിയെന്നാണ് ഉമ്മൻചാണ്ടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

വിജയത്തിന്റെ ചരിത്രം മാത്രമുള്ള വ്യക്തിയാണ് ചാണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായി നിയമസഭയിൽ എത്തിയത് മുതൽ പിന്നീടുള്ള എല്ലാ തവണയും തിരഞ്ഞെടുക്കപ്പെട്ട അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് ചാണ്ടിയെന്നും, മൂന്നുവട്ടം മന്ത്രിയായും, നാലാം വട്ടം മുഖ്യമന്ത്രിയുമായ ഇദ്ദേഹം ധനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്‌തു.

Also Read:  എംസി കമറുദ്ദീനെതിരെ സിപിഎം സമരം; തട്ടിപ്പിന് ഇരയായവർ പങ്കെടുക്കും

ഊണിനും ഉറക്കത്തിനും പ്രാധാന്യം നൽകാതെ ആരോഗ്യത്തിന് പോലും വില കൽപ്പിക്കാതെ കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറിയെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE