നിയമവിരുദ്ധ മൽസ്യ ബന്ധനം തടയാന്‍ കര്‍ശന നടപടി; സജി ചെറിയാൻ

By Web Desk, Malabar News
saji-cheriyan
Ajwa Travels

തിരുവനന്തപുരം: നിയമവിരുദ്ധ മൽസ്യ ബന്ധനം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. നിയമവിരുദ്ധ മൽസ്യ ബന്ധനം നടത്തുന്ന യാനങ്ങൾ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. തീരദേശത്ത് 109 ആംബുലന്‍സ് മാതൃകയില്‍ മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

മൽസ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്‌ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും. മൽസ്യ കൃഷിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. മൽസ്യ വിഭവങ്ങള്‍ ഉൾപ്പെടുത്തി റസ്‍റ്ററന്റ് വിഴിഞ്ഞത്ത് ഉടൻ തുടങ്ങുമെന്നും ആറ് മാസത്തിനകം സംസ്‌ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്‌ഥാനത്ത് ഇന്ന് മഴ കനക്കും. ഇടിമിന്നലിനും ശക്‌തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Also Read: സംസ്‌ഥാനത്ത് കോവിഡ് ബ്രിഗേഡ് പ്രവർത്തനം ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE