അനധികൃത ഭാഗ്യക്കുറി വിൽപന; ജില്ലയിൽ പരിശോധന കർശനമാക്കി അധികൃതർ

By Team Member, Malabar News
Strict Checking In The Lottery shops In Kasargod By Officers
Ajwa Travels

കാസർഗോഡ്: ജില്ലയിൽ അനധികൃത ഭാഗ്യക്കുറി വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കി ജില്ലാ ഭാഗ്യക്കുറി വകുപ്പ്. അനധികൃത ഭാഗ്യക്കുറി വിൽപന സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ പരിശോധന കർശനമാക്കിയത്. ജില്ലാ ഭാഗ്യക്കുറി ഓഫിസർ വിജി സുമോളിന്റെ നേതൃത്വത്തിൽ കാസർഗോഡ് പഴയ സ്‌റ്റാൻഡ് പരിസരത്തെ ഭാഗ്യക്കുറി വിൽപന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

അനധികൃത ലോട്ടറി വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ ഏജൻസി റദ്ദാക്കുന്നതുൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. പേപ്പർ ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി വെബ് പോർട്ടൽ, വെബ്‌സൈറ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ വഴി ലോട്ടറി വിൽക്കുന്നവർക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കും.

ജില്ലാ ഭാഗ്യക്കുറി വകുപ്പ് ഓഫിസർ വിജി സുമോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്‌റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫിസർ എംവി രാജേഷ് കുമാർ, ഇ സീമ, അലൻ ഇ റോഡ്രിഗ്‌സ് എന്നിവരും പങ്കെടുത്തു.

Read also: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE