എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നാലായിരത്തിലേറെ പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത ഞായറാഴ്‌ച വരെ ജില്ലയിലെ സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തി വയ്‍ക്കണമെന്നും തിയേറ്ററുകൾ തുറക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. രാവിലെ 5 മണി മുതല്‍ രാത്രി 7 മണി വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ജിം, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവ അടച്ചിടും.
വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേര്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കുക. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം.
Read also: സീരിയൽ നടൻ ആദിത്യൻ ആത്‍മഹത്യക്ക് ശ്രമിച്ചു