തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് സമരത്തിനിറങ്ങി ഡോക്‌ടർമാർ. ശമ്പള കുടിശിക ആവശ്യപ്പെട്ട് മെഡിക്കൽ പിജി അധ്യാപകരുടെ സംഘടനയായ KGPMTA (Kerala Government Postgraduate Medical College Teachers Association) ആണ് സർക്കാർ ഇടപെടലിനായി പരസ്യ പ്രതിഷേധം നടത്തുന്നത്.
നേരത്തെ മെഡിക്കൽ കോളേജുകളിൽ മൂന്ന് മണിക്കൂർ ഒപി ബഹിഷ്‌കരിച്ച് ഡോക്‌ടർമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. നാളെ 24 മണിക്കൂർ റിലേ നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ അടുത്ത ചൊവ്വാഴ്‌ച മുതൽ അനിശ്‌ചിതകാല സമരം തുടങ്ങുമെന്നും മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അറിയിച്ചു.
Also Read: ട്വന്റി ട്വന്റി പഞ്ചായത്തിൽ സംഘർഷം; സിപിഎം നേതാക്കളടക്കം 40 പേർക്കെതിരെ കേസ്