അറവ് മാലിന്യ കേന്ദ്രത്തിൽ നിന്ന് രൂക്ഷ ദുർഗന്ധം; പൊറുതിമുട്ടി നാട്ടുകാർ, പ്രതിഷേധം

By News Desk, Malabar News
Strong odor from Aravu waste center; Impatient locals, protest
Representational Image

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ സ്വകാര്യ കോഴി അറവ്, മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന് ഉയരുന്ന രൂക്ഷമായ ദുര്‍ഗന്ധത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ മാലിന്യം കൊണ്ടുവന്ന് ഇവിടെ സംസ്‌കരിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി പ്രക്ഷോഭം തുടരുകയാണ്.

കോഴി മാലിന്യങ്ങളും മറ്റ് അറവ് മാലിന്യങ്ങളും സംസ്‌കരിക്കുന്ന കമ്പനി ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. ഒരുവര്‍ഷമായി ഈ കമ്പനിയില്‍ നിന്ന് ഉയരുന്നത് രൂക്ഷ ദുര്‍ഗന്ധമാണ്. കമ്പനി പ്രവര്‍ത്തിക്കുന്ന രാത്രി കാലങ്ങളിലാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത്. കമ്പനി കട്ടിപ്പാറ പഞ്ചായത്തിലാണെങ്കിലും ഇരുതുള്ളി പുഴയോര ഗ്രാമങ്ങളായ കരിമ്പാലകുന്ന്, വെളിമുണ്ട, മാങ്കോണം, പള്ളിത്താഴം എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് ദുരിതം പേറുന്നത്. കൂടത്തായി സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ ഉള്‍പ്പെടെ ഈ വായുമലിനീകരണത്തിന്റെ ഇരകളാണ്. ശ്വാസകോശ അസുഖങ്ങള്‍ ഉള്‍പ്പടെ നേരിടുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

കമ്പനി മാനേജ്‌മെന്റുമായി ഈ ദുരവസ്‌ഥ നാട്ടുകാര്‍ ചര്‍ച്ച ചെയ്‌തതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും പരാതി നല്‍കി. എങ്കിലും ഇതുവരെ പ്രശ്‌ന പരിഹാരമായില്ല. മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതിയും നല്‍കി. നാട്ടുകാരുടെ സമ്മര്‍ദ്ദ ഫലമായി കമ്പനി ബയോഫില്‍ട്ടര്‍ സ്‌ഥാപിച്ചു. അത് ഫലപ്രദമല്ലാതായപ്പോള്‍ ബയോബെഡ് എന്ന സംവിധാനവും പരീക്ഷിച്ചു. ഇതും പരാജയപ്പെട്ടു. അതിനാല്‍ ഈ സാമൂഹ്യ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Most Read: വെസ്‌റ്റ് നൈല്‍ ഫീവര്‍; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE