കളിക്കിടയിൽ അലമാരയിൽ കുടുങ്ങി; 2 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

By Syndicated , Malabar News
Gujarath death_Malabar news
Representational Image
Ajwa Travels

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബൊക്കർവാഡയിൽ, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടിലെ അലമാരക്കുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ പൂട്ട് വീണതിനെ തുടർന്നാണ് കുട്ടികൾ ശ്വാസംമുട്ടി മരിച്ചത്. ഹർഷിൽ പട്ടേൽ (10), സോഹൻ പട്ടേൽ (9) എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ അലമാരയുടെ പൂട്ട്  വീഴുകയായിരുന്നു. കുട്ടികളെ കാണാതായതോടെ, ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന വീട് ഗ്രാമത്തിന്റെ വിദൂര ഭാഗത്താണ്, കുട്ടികൾ അകത്തു കയറിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ നിലവിളി കേൾക്കാൻ കഴിഞ്ഞില്ലെന്നും, ആ ഭാഗത്തേക്ക് കുട്ടികളെ അന്വേഷിച്ച് പോയില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം അപകടമരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE