പെണ്‍കുട്ടിയായതില്‍ നിരാശ; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

By News Desk, Malabar News
MalabarNews_girl child murder
Representation Image
Ajwa Travels

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയിലാണ് അമ്മ ഈ ക്രൂരത ചെയ്‍തതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ 25 കാരിയായ അമ്മ സരിതയെ പൊലീസ് അറസ്റ്റ് ചെയ്‍തു.

വെളളം നിറച്ച ഡ്രമ്മിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഒരു മാസം മുമ്പാണ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആണ്‍കുഞ്ഞിനെ ആയിരുന്നു സരിത ആഗ്രഹിച്ചിരുന്നത്. പെണ്‍കുഞ്ഞ് ജനിച്ചത് മുതല്‍ ഇവര്‍ നിരാശയില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കുഞ്ഞും അമ്മയും മാത്രമാണ് സംഭവദിവസം വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സരിത വീടിന് പുറത്ത് ഇറങ്ങി ആളുകളോട് വിവരം പറഞ്ഞു. ഭര്‍ത്താവ് ഈ സമയത്ത് കൃഷിയിടത്തില്‍ ആയിരുന്നു. കുഞ്ഞിനെ ഏതെങ്കിലും മൃഗം കടിച്ചു കൊണ്ടു പോയതാണെന്ന് ആയിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടുപിടിക്കാന്‍ പൊലീസ് എല്ലായിടത്തും പരിശോധന നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശോധനക്ക് ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹം ഡ്രമ്മില്‍ കണ്ടെത്തുകയായിരുന്നു.

സംഭവ ശേഷം സരിതയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റ സമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. ലിംഗ വിവേചനം ഇന്ത്യയില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE