ക്‌ളാസിൽ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി അധ്യാപകന്റെ ക്രൂരത; വീഡിയോ

By News Desk, Malabar News
Violence Against Students

ചെന്നൈ: ക്‌ളാസ്‌ മുറിയിൽ വിദ്യാർഥിയ്‌ക്ക് നേരെ അധ്യാപന്റെ പരാക്രമം. തമിഴ്‌നാട് കടലൂർ ചിദംബരത്തെ നന്തനാർ സ്‌കൂളിൽ വിദ്യാർഥിയെ അധ്യാപകൻ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്‌ളാസ്‌ റൂമിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

കൃത്യമായി ക്‌ളാസിൽ ഹാജരാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. ആൺകുട്ടിയെ നിലത്ത് മുട്ടുകുത്തി നിർത്തിയ ശേഷം വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരു വിദ്യാർഥി ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളാണിത്. അധ്യാപകനെതിരെ ഇതിനോടകം തന്നെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ സ്‌കൂൾ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കർശന നടപടിയെടുക്കണമെന്ന് പി ചിദംബരം എംപിയും ആവശ്യപ്പെട്ടു. കടലൂർ ജില്ലാ കളക്‌ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇത് എന്ന് നടന്ന സംഭവമാണെന്ന് വ്യക്‌തമല്ല. കോവിഡിന് മുൻപ് നടന്ന സംഭവമാണോ എന്ന സംശയവും ഉയരുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ അധ്യാപകനോ വിദ്യാർഥികളോ മാസ്‌ക് ധരിച്ചതായി കാണുന്നില്ല, ഇതാണ് സംശയത്തിന് കാരണം.

Also Read: ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധം; എൻസിബി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE