എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; തുടർനടപടി ക്രൈംബ്രാഞ്ച് സ്വീകരിക്കും

പരാതിക്കാരിയായ യുവതിയെ കാണാനില്ലെന്ന പരാതി വന്നതിനെ തുടർന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയും പിന്നാലെ തിങ്കളാഴ്‌ച വൈകുന്നേരം കോവളം പോലീസിലെത്തിയ യുവതി എംഎല്‍എക്കെതിരായ പരാതി നൽകുകയും ആയിരുന്നു. ഇന്നാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്.

By Central Desk, Malabar News
Eldhose Kunnappilly
Ajwa Travels

തിരുവനന്തപുരം: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്‌ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ പ്രകാരം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിക്കെതിരെ കേസെടുത്തു.

കോവളം പൊലീസാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസിനെതിരെ കേസെടുത്തത്. തുടർ നടപടികൾക്കായി അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും.കോവളം പൊലീസ് മൊഴി രേഖപ്പെടുത്തുന്ന സമയത്ത് തളർന്നുവീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതിക്കാരി. സെപ്റ്റംബർ 14ന് എംഎൽഎ മർദിച്ചെന്നു കാട്ടി 28നാണ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ കോവളം പൊലീസിനു പരാതി കൈമാറുകയായിരുന്നു. കേസ് പിൻവലിക്കാൻ കോവളം സർക്കിൾ ഇൻസ്പെക്‌ടറുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതായും യുവതി ആരോപിക്കുന്നുണ്ട്.

എൽദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നു എന്നും ആ ബന്ധം വളർന്ന് ഇരുവരും ശാരീരികവും മാനസികവുമായി അടുത്തുവെന്നും എൽദോസിനു മറ്റു സ്‌ത്രീകളുമായി ബന്ധം ഉണ്ടെന്നറിഞ്ഞപ്പോൾ അകലാൻ ശ്രമിച്ചു എന്നും യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

അകലാൻ ശ്രമിച്ച തന്നെ, താൻ വാടകക്ക് താമസിക്കുന്ന വീട്ടിൽ മദ്യപിച്ച് വന്ന് ബഹളമുണ്ടാക്കി കൂടെ കൂട്ടുകയും കാറിൽ കയറിയ തന്നെ കാറിൽവച്ച് ഉപദ്രവിക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോൾ ബലമായി കാറിലേക്കു കയറ്റാൻ ശ്രമിക്കുകയും ചെയ്‌തെന്നും തുടർന്ന് താൻ ബഹളം വെക്കുകയും നാട്ടുകാർ കോവളം സ്‌റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.

പോലീസെത്തിയപ്പോൾ അവരോടു എൽദോസിന്റെ അഭ്യർഥനയും കാലുപിടിക്കലും മാനിച്ചു കള്ളം പറയുകയും മർദ്ദനമേറ്റ താൻ ജനറൽ ആശുപത്രിയിൽ ചികിൽസ തേടുകയും തുടർന്ന് വീട്ടിലെത്തിയെ തന്നോട് എൽദോസ് ഇനി ഉപദ്രവിക്കില്ലെന്നും ബന്ധം അവസാനിപ്പിക്കരുതെന്നും അഭ്യർഥിച്ചു. വീണ്ടും പലകാരണങ്ങളാൽ ബന്ധം അവസാനിപ്പിച്ച തന്നെ കള്ളക്കേസിൽ കുരുക്കുമെന്നും മാദ്ധ്യമങ്ങളിൽ വാർത്ത നൽകുമെന്നും പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. ഇതിനാലാണ് താൻ ഒളിവിൽ പോയതെന്നും പരാതിയിൽ പറയുന്നുണ്ട്.

Most Read: വിഴിഞ്ഞം തുരങ്കപാത: നിർമാണ രൂപരേഖ പരിസ്‌ഥിതി മന്ത്രാലയം മടക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE