കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

By Desk Reporter, Malabar News
drowned
Representational Image

തൃശൂർ: ശ്രീനാരായണപുരത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ (20) ആണ് മരിച്ചത്. പടിഞ്ഞാറെ വെമ്പല്ലൂര്‍ എംഇഎസ് അസ്‌മാബി കോളേജിലെ വിദ്യാർഥിയാണ്.

ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. ഫദലും സഹപാഠികളുമായ അഞ്ച് പേരുമാണ് കുളത്തില്‍ കുളിക്കാനെത്തിയത്. ഇതില്‍ മൂന്ന് പേര്‍ പടിത്താറെക്കരയില്‍ നിന്ന് കിഴക്കേക്കരയിലേക്ക് നീന്തുന്നതിനിടെ ഫദല്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല.

പിന്നീട് മതിലകം പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അസ്‌മാബി കോളജിലെ രണ്ടാം വര്‍ഷ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഫദല്‍.

Most Read: ഹൈലന്റ് പാര്‍ക്ക് വെടിവെപ്പ്; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE