കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോള്‍ ആണ് മരിച്ചത്. പ്രതി വൈക്കം സ്വദേശി അഭിഷേകിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്നുമിറങ്ങിയ പെണ്‍കുട്ടിയെ അഭിഷേക് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലാണ് കുത്തേറ്റത്.
നിഥിനയെ ഉടൻ പാലാ മരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം കൊലപാതക കാരണം വ്യക്‌തമല്ല. പ്രതി അഭിഷേകിനെ ചോദ്യം ചെയ്‌തു വരികയാണ്.
Most Read: ‘ലക്ഷ്യം സ്‍ത്രീ സമത്വം’; വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി സതീദേവി ഇന്ന് ചുമതലയേൽക്കും