അബുദാബി: യുഎഇയിൽ പുതിയ ഇന്ത്യൻ അംബാസിഡറിനെ നിയമിച്ചു. സജ്‌ഞയ് സുധീർ ആണ് പുതിയ ഇന്ത്യൻ അംബാസിഡർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം നിലവിലെ സ്‌ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസിഡറായി നിയമിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
നിലവില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ സജ്‌ഞയ് സുധീര്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ചുകാരനാണ്. വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥനായ ഇദ്ദേഹം മുമ്പ് സിഡ്‌നിയിലെ കോണ്‍സല്‍ ജനറലായും, ജനീവ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ ഇന്ത്യയുടെ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഈജിപ്‌തിലെ ഇന്ത്യന്‍ എംബസി, സിറിയയിലെ ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും സജ്‌ഞയ് സുധീർ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Read also: നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു