ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്‌ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്‌തമാക്കി.
ഡെൽഹിയിൽ നിന്നുള്ള ഒരു വിദ്യാർഥിയാണ് സ്‌കൂൾ തുറക്കുന്നതിൽ നിർദ്ദേശം നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണം. ഗുരുതര കോവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടതെന്ന് കോടതി പറഞ്ഞു.
സ്‌കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ച കോടതി, കേരളത്തിലെയും, മഹാരാഷ്‌ട്രയിലെയും കോവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹരജിക്കാരനോട് ചോദിച്ചു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം.
Kerala News: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി