മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന് തോൽവി

By Staff Reporter, Malabar News
K surendran_Malabar news
Ajwa Travels

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും തോറ്റു. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷ്‌റഫാണ് വിജയിച്ചത്. വോട്ട് കുറഞ്ഞെങ്കിലും സുരേന്ദ്രനെ തോല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു.

കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക് തള്ളപ്പെട്ടു. ഇവിടെ എൽഡിഎഫിന്റെ കെയു ജനീഷ്‌കുമാറാണ് വിജയിച്ചത്. തൃശൂരില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി പി ബാലചന്ദ്രന്‍ വിജയിച്ചു. 1115 വോട്ടിനാണ് ബാലചന്ദ്രന്റെ വിജയം. യുഡിഎഫിന്റെ പത്‌മജ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയുമാണ് പി ബാലചന്ദ്രന്‍ പരാജയപ്പെടുത്തിയത്.

ഇതിനിടെ പാലക്കാട് ഷാഫി പറമ്പില്‍ ലീഡ് ഉയര്‍ത്തി. ഇ ശ്രീധരനെതിരെ 500 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക്. ഇതോടെ ബിജെപിക്ക് കേരളത്തിൽ സീറ്റില്ലാതെയായി. നേമത്ത് വി ശിവൻകുട്ടിയാണ് മുന്നിട്ട് നിൽക്കുന്നത്.

Read Also: ‘എന്റെ ജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം’; എംബി രാജേഷിന് ആശംസകളുമായി പിവി അന്‍വര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE