സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ മാർച്ച് 5ന് ഷൂട്ടിംഗ് ആരംഭിക്കും

By Staff Reporter, Malabar News
SureshGopiPaapan
Ajwa Travels

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പാപ്പൻ‘ ഒരുങ്ങുന്നു. മാർച്ച് 5നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ്‌ ഗോപിയുടെ 252ആമത്തെ ചിത്രമായ പാപ്പന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ്. മാത്യു പാപ്പൻ എന്ന പോലീസുകാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.

ക്രൈംത്രില്ലറാണ് ചിത്രം. ഗോകുല്‍ സുരേഷും പാപ്പനില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ഗോകുല്‍ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്. സൈറ ബാനു എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ആർജെ ഷാനാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർവഹിക്കുന്നത്. എഡിറ്റിങ് ശ്യാം ശശിധരൻ. സംഗീത സംവിധാനം ജാക്‌സ് ബിജോയി.

Read Also: ഫഹദ് ഫാസിലിന്റെ ‘മാലിക്’ മെയ് 13ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE