ഫഹദ് ഫാസിലിന്റെ ‘മാലിക്’ മെയ് 13ന്

By Trainee Reporter, Malabar News
Ajwa Travels

ഫഹദ് ഫാസിലിന്റെ മാലിക് മെയ് 13ന് തിയേറ്ററുകളിൽ എത്തും. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ സംവിധായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്.

#Malik Releasing Worldwide On May 13 , 2021

Posted by Fahadh Faasil on Monday, March 1, 2021

സിനിമയുടെ രചനയും എഡിറ്റിങ്ങും മഹേഷ് നാരായണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ നിമിഷ സജയൻ, ജോജു ജോർജ്, മാലാ പാർവതി, ദിലീഷ് പോത്തൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

30 കോടി രൂപ മുതൽമുടക്കിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയർന്ന മുതൽമുടക്കിലൊരുങ്ങുന്ന ചിത്രമാണ് ഇത്. ബാഹുബലി സ്‌റ്റണ്ട് ഡയറക്‌ടർ ആയിരുന്ന ലീ വിറ്റെക്കറാണ് മാലിക്കിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌.

Read also: വിജയ് ഹസാരെ ട്രോഫി; അടിച്ചൊതുക്കി കേരളം ക്വാർട്ടറിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE