എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടിയുമായി മുഖ്യമന്ത്രി

പിവി അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി.

By Trainee Reporter, Malabar News
SP Sujith Das
Ajwa Travels

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌പി എസ് സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പിവി അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി.

സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്. പിവി അൻവറുമായുള്ള സംഭാഷണം പോലീസ് സേനക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട് ഡിജിപി സർക്കാരിന് കൈമാറിയിരുന്നു. വിവാദത്തെ തുടർന്ന് സുജിത് ദാസിനെ സ്‌ഥലം മാറ്റിയിരുന്നു. സസ്‌പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി.

പിവി അൻവറുമായി കഴിഞ്ഞ ശനിയാഴ്‌ച എസ്‌പി നടത്തിയ സംഭാഷണമാണ് പുറത്തായത്. മലപ്പുറം എസ്‌പിയായിരിക്കെ ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലവിലെ മലപ്പുറം എസ്‌പിക്ക് പിവി അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.

”എംഎൽഎ എനിക്കൊരു സഹായം ചെയ്യണം. പരാതി പിൻവലിച്ചാൽ സർവീസിൽ ഉള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25ആം വയസിൽ സർവീസിൽ കയറിയതാണ്. ആരോഗ്യവും ആയുസും ഉണ്ടെങ്കിൽ ഡിജിപിയായി വിരമിക്കാം” എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പോലീസ് അസോസിയേഷൻ യോഗത്തിൽ, എസ് ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമർശനത്തിന് പിവി അൻവറിനെ സുജിത് അഭിനന്ദിക്കുന്നതും ഓഡിയോ ക്ളിപ്പിലുണ്ട്.

പിവി അൻവർ നടത്തിയ വാർത്താ സമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പത്തനംതിട്ട എസ്‌പി സുജിത് ദാസിന് കസ്‌റ്റംസിലുള്ള ബന്ധം കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതായാണ് അൻവർ ആരോപിച്ചത്.

Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE