രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുന്നു; രാഹുൽ ഗാന്ധി

By Trainee Reporter, Malabar News
Rahul Gandhi
Image credit | FB@Rahul Gandhi | Cropped By MN
Ajwa Travels

മഹാരാഷ്‌ട്ര: രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് പുതിയ കാര്യമല്ല, കാലങ്ങളായി അവർ ചെയ്‌തുവരുന്നതാണ്. പ്രത്യയ ശാസ്‌ത്രത്തിന്റെ ഈ പോരാട്ടം പഴയതാണെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്‌ട്രയിലെ സാംഗ്ളിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

”ഇന്ന് ബിജെപിയും കോൺഗ്രസും തമ്മിലാണ് പോരാട്ടം. നേരത്തെ ഈ പോരാട്ടം നടത്തിയത് ശിവാജി മഹാരാജും ഫുലെയുമാണ്. നിങ്ങൾ ഛത്രപതി ശിവജി മഹാരാജ്, ഷാഹുജി മഹാരാജ്, ഫുലെ, അംബേദ്ക്കർ എന്നിവരെപ്പറ്റി വായിച്ചാൽ, അവരുടെ പ്രത്യയ ശാസ്‌ത്രവും കോൺഗ്രസിന്റെ പ്രത്യയ ശാസ്‌ത്രവും ഒന്നാണെന്ന് മനസിലാകും. ജാതി സെൻസസ് കോൺഗ്രസ് നടപ്പിലാക്കുമെന്ന് ഞാൻ ലോക്‌സഭയിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യാ സഖ്യം അത് നടപ്പാക്കും”- രാഹുൽ പറഞ്ഞു.

”മഹാരാഷ്‌ട്രയുടെ ഡിഎൻഎയിൽ കോൺഗ്രസിന്റെ ആശയധാര തന്നെയാണ്. ഇന്ത്യയിൽ മുൻപ് രാഷ്‌ട്രീയം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് പ്രത്യയശാസ്‌ത്ര പോരാട്ടം നടക്കുകയാണ്. സാമൂഹിക പുരോഗതിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം ആളുകൾക്ക് മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ഛത്രപതി ശിവജിയുടെ പ്രതിമ തകരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്‌ട്രയിലെ ഓരോ വ്യക്‌തിയോടും ക്ഷമാപണം നടത്തണം”- രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Most Read| പീഡന പരാതി; സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE