സ്വപ്‌നയുടെ കരുതൽ തടങ്കൽ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം

By News Desk, Malabar News
NIA against Swapna Suresh's bail plea
Ajwa Travels

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. പ്രതി സ്വപ്‌ന മറ്റുള്ളവരുമായി സംഘം ചേർന്ന് കള്ളക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ സാധ്യതയുണ്ടെന്ന് ഹരജിയിൽ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയിലെ സ്‌പെഷ്യൽ സെക്രട്ടറി, കോഫെപോസ ജോയിന്റ് സെക്രട്ടറി, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ ഡയറക്‌ടർ ജനറൽ, കമ്മീഷണർ ഓഫ് കസ്‌റ്റംസ്‌ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഹരജി ഫയൽ ചെയ്‌തത്‌.

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയത്. ഒരു വ്യക്‌തിയെ കരുതൽ തടങ്കലിൽ വെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ, ഈ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്‌ചയുണ്ടായെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.

അതേസമയം, ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത ഹരജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കരുതൽ തടങ്കലിൽ ഇടപെടാൻ കോടതികൾ വിസമ്മതിച്ചിരുന്നു. കെടി റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ കെടി റൈഷാദ് നൽകിയ ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. മറ്റ് പ്രതികൾക്കെതിരെയും സമാനമായ രേഖകളും തെളിവുകളുമാണ് ഉണ്ടായിരുന്നതെന്നും കേന്ദ്രത്തിന്റെ ഹരജിയിൽ പറയുന്നു.

തടങ്കൽ കാലാവധി കഴിയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഹൈക്കോടതി സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയത്. വിവിധ ഏജൻസികൾ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ കൂടി ജാമ്യം ലഭിച്ചതോടെ സ്വപ്‌ന ജയിൽ മോചിതയായിരുന്നു.

Also Read: ട്രാൻസ് യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്‍മഹത്യ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE