മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിലായി എസ്‌വൈഎസ്‍ രൂപം നൽകിയ 76 മാതൃകാസാന്ത്വന കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ജില്ലയിലെ 76 സര്‍ക്കിളുകളിൽ നിലവിലുണ്ടായിരുന്ന സാന്ത്വന കേന്ദ്രങ്ങളാണ് ‘മാതൃകാസാന്ത്വന കേന്ദ്രങ്ങൾ’ ആക്കി മാറ്റിയത്.
എല്ലാ മാതൃകാസാന്ത്വന കേന്ദ്രങ്ങളിലും അർഹരായവർക്ക് ഡോക്‌ടർമാരുടെ സേവനവും പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ ടെസ്‌റ്റ് എന്നിവയും സൗജന്യമായി ലഭിക്കും. മാതൃകാസാന്ത്വന കേന്ദ്രങ്ങളുടെ ജില്ലാതല ഉല്‍ഘാടനം ചെറിയമുണ്ടം സര്‍ക്കിളിലെ മച്ചിങ്ങപ്പാറയില്‍ നടന്നു. തിരൂര്‍ ജില്ലാ ഹോസ്‌പിറ്റൽ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം തലവന്‍ ഡോ: അബ്ബാസാണ് ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത്.
എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് എന്‍ വി അബ്‌ദുറസാഖ് സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, എഎ റഹീം കരുവാത്ത്കുന്ന്, അബ്‌ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, അബ്‌ദുസ്വമദ് മുട്ടന്നൂര്‍, മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.
സംഘടനക്ക് കീഴിൽ വിവിധ പ്രദേശങ്ങളിലുള്ള പത്ത് സോണുകളിലും മാതൃകാസാന്ത്വന കേന്ദ്രങ്ങളുടെ സോണ്‍ തല ഉല്‍ഘാടനങ്ങള്‍ നടന്നു. ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. പൊന്നാനിയിലെ കിഴക്കുമുറി യൂണിറ്റില്‍ സയ്യിദ് സീതിക്കോയ തങ്ങള്‍, തിരൂരങ്ങാടിയിലെ എആര്‍ നഗര്‍ യൂണിറ്റില്‍ എന്‍വി അബ്‌ദുറസാഖ് സഖാഫി, വേങ്ങരയിലെ മുട്ടുംപുറം യൂണിറ്റില്‍ അബ്‌ദുൽ മജീദ് അഹ്‌സനി എന്നിവരാണ് ഉൽഘാടനം നിർവഹിച്ചത്.
തേഞ്ഞിപ്പലത്തെ ചെങ്ങാനി യൂണിറ്റില്‍ സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, കോട്ടക്കലിലെ കല്ലുവെട്ടുപാറ യൂണിറ്റില്‍ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, വളാഞ്ചേരിയിലെ തടംപറമ്പ് യൂണിറ്റില്‍ എഎ റഹീം കരുവാത്ത്കുന്ന്, എടപ്പാളിലെ കാളാച്ചാല്‍ യൂണിറ്റില്‍ മുനീര്‍ പാഴൂര്‍, താനൂരിലെ അട്ടത്തോട് യൂണിറ്റില്‍ ഉമര്‍ ശരീഫ് സഅദി, പുത്തനത്താണിയിലെ ചെറവന്നൂര്‍ വെസ്‌റ്റ് യൂണിറ്റില്‍ മുഹമ്മദ് മാസ്‌റ്റർ ക്‌ളാരി എന്നിവരുമാണ് മാതൃകാസാന്ത്വന കേന്ദ്രങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്.
Most Read: ജലസമാധി ഭീഷണി; സന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലിൽ