നബിദിനാഘോഷം; സാന്ത്വന സേവന പ്രവർത്തനങ്ങളാൽ ധന്യമാക്കി എസ് വൈ എസ് പ്രവർത്തകർ

By Desk Reporter, Malabar News
Santhwana Sadhanam_Malabar News
ചിത്രം; ടി അബൂബക്കർ ചെട്ടിയിൽ സാന്ത്വന സദനത്തിനായി നൽകുന്ന മരഉരുപ്പടികൾ ഏറ്റെടുക്കുന്നു
Ajwa Travels

കരുളായി: വിവിധ സുന്നി സംഘടനകളുടെയും മസ്‌ജിദുകളുടേയും നേതൃത്വത്തിൽ മീലാദുന്നബി ആഘോഷം നടന്നു. തണൽ വൃക്ഷങ്ങൾ നടൽ, മധുര പലഹാര വിതരണം, പ്രഭാത പ്രകീർത്തനം, മൗലിദ് പാരായണം, ഉൽബോധനം, സമൂഹ പ്രാർഥന, അന്നദാനം എന്നിങ്ങനെ വിവിധ ചടങ്ങുകളും സാമൂഹിക പ്രവർത്തനങ്ങളും പ്രദേശത്തെ മസ്‌ജിദുകൾ കേന്ദ്രീകരിച്ച് നടന്നു.

അറബിക് കലണ്ടർ പ്രകാരം റബീഉൽ അവ്വൽ 12നാണ് മുഹമ്മദ് നബിയുടെ ജനനം. റബീഉൽ അവ്വൽ മാസപ്പിറവി കണ്ടത് മുതൽ തന്നെ മഹല്ലുകളിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായിരുന്നു. മദ്രസ്സകളും പള്ളികളും വഴിയോരങ്ങളും വർണ്ണ വിളക്കുകൾ കൊണ്ടും വർണ്ണ കടലാസുകൾ കൊണ്ടും അലങ്കരിച്ചും പ്രാർഥനകളിൽ മുഴുകിയും വിശ്വാസികൾ മീലാദുന്നബി ആഘോഷത്തിൽ പങ്കുചേർന്നു.

കരുളായി ടൗൺ സുന്നി ജുമാ മസ്‌ജിദിൽ ഖത്വീബ് ശമീർ സഖാഫിയും, എം അബു മുസ്‌ലിയാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. എം ഡി ഐ കാമ്പസ്‌ മസ്‌ജിദിൽ മഹല്ല് ഖാസി അബ്‌ദുല്ലക്കോയ ബാഖവിയും, ശൗക്കത്തലി സഖാഫിയും, അബൂബക്കർ സഅദിയും, സികെ നാസർ മുസ്‌ലിയാരും ഉൾപ്പെടുന്നവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്

കിണറ്റിങ്ങൽ മസ്‌ജിദു സ്വഹാബയിൽ സിദ്ധിഖ് സഖാഫിയും, അബ്‌ദുൽഖാദിർ മുസ്‌ലിയാരുമാണ് മീലാദുന്നബി ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചത്. ചെട്ടിയിൽ ബദരിയ്യ ജുമാ മസ്‌ജിദിൽ ഖത്വീബ് ഫൈസൽ അഹ്സനിയും, ഇകെ അബ്‌ദുൽ കരീം സഖാഫിയും സവിശേഷദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സാന്ത്വന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരിയിൽ നിരാലംബർക്കായി നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ ആവശ്യത്തിലേക്ക് മര ഉരുപ്പടികൾ സംഭാവന ചെയ്‌തുകൊണ്ട്‌ ടി അബൂബക്കർ ചെട്ടിയിലും സവിശേഷ ദിനത്തിന്റെ ഭാഗമായി. 44 ജനലുകൾക്കാവശ്യമായ തേക്കിന്റെയും, പ്ളാവിന്റെയും മര ഉരുപ്പടികളാണ് രണ്ടു ഘട്ടങ്ങളിലായി അബൂബക്കർ ചെട്ടിയിൽ സാന്ത്വന സദനത്തിന് വേണ്ടി സമർപ്പിച്ചത്.

ഉമർ അസ്ഹരി, കെ അനസ്, പികെ ഉസ്‌മാൻ തുടങ്ങിയവരും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംഘടിപ്പിക്കാനും മുന്നിൽ നിന്ന് പ്രവർത്തിച്ചു.

Must Read: കോവിഡ് മഹാമാരിയല്ല; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സത്യാവസ്‌ഥ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE