എസ്‌വൈഎസ്‍ ‘ഉണര്‍ത്തു സമ്മേളനം’; വിളംബരവുമായി നീലേശ്വരത്ത് ‘തണ്ണീർപ്പന്തൽ’

By Malabar Bureau, Malabar News
SYS 'Unarthu Sammelanam'; Thanneerpanthal at Neeleswaram
Ajwa Travels

നീലേശ്വരം: സമസ്‌ത കേരള സുന്നി യുവജന സംഘത്തിന്റെ (എസ്‌വൈഎസ്‍) ആദര്‍ശ പ്രചാരണ ഭാഗമായി അതാത് പ്രദേശങ്ങളിലെ സോൺ കമ്മിറ്റികൾ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന ‘ഉണര്‍ത്തു സമ്മേളനം’ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ‘തണ്ണീർപ്പന്തൽ’ ഒരുക്കി.

മാര്‍ച്ച് 23നാണ് കാഞ്ഞങ്ങാട് സോണിൽ എസ്‌വൈഎസ്‍ ‘ഉണര്‍ത്തു സമ്മേളനം’ ഇതിന്റെ വിളംബരമായാണ് സംഘടനാ പ്രവർത്തകർ പൊതുജനങ്ങൾക്കായി ദാഹമകറ്റാൻ ‘തണ്ണീർപ്പന്തൽ’ ഒരുക്കിയത്. നൂറു കണക്കിന് യാത്രക്കാർക്ക് ആശ്വാസമായ തണ്ണീർപ്പന്തൽ സംഘടനയുടെ അടിസ്‌ഥാന മൂല്യങ്ങൾ എടുത്തു കാണിക്കുന്നതായിരുന്നു.

എസ്‌വൈഎസ്‍ നീലേശ്വരം സര്‍ക്കിള്‍ കമ്മിറ്റിയാണ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ തണ്ണീർപ്പന്തൽ ഒരുക്കിയത്. സാന്ത്വന മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന സംഘടന സംസ്‌ഥാനത്തെ ഒട്ടനേകം കേന്ദ്രങ്ങളിൽ, നിരവധി സാമൂഹികാശ്വാസ പദ്ധതികള്‍ നിരന്തരം നടത്തുന്നുണ്ട്.

23ന് കാഞ്ഞങ്ങാട് നടക്കുന്ന ഉണര്‍ത്തു സമ്മേളനത്തിൽ സുന്നി പ്രസ്‌ഥാനത്തിലെ പ്രമുഖ ആത്‌മീയ നേതാവ് പേരോട് അബ്‌ദുറഹ്‌മാൻ സഖാഫിയാണ് മുഖ്യപ്രഭാഷണം നിർവഹിക്കുക. തണ്ണീർപ്പന്തൽ ഒരുക്കാൻ സര്‍ക്കിള്‍ നേതാക്കന്‍മാരയ ഹസൻ സഖാഫി, നദീര്‍ അശ്രമി, സവാദ് സഖാഫി, സിദ്ദീഖ് മൗലവി, തമീം മൗലവി, ഹനീഫ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എസ്‌വൈഎസ്‍ സോണ്‍ സേതാക്കളായ മടിക്കൈ അബ്‌ദുള്ള ഹാജി, ശിഹാബുദ്ദീന്‍ അഹ്‌സനി, അശ്‌റഫ് അശ്രഫി ആറങ്ങാടി, മഹ്‌മൂദ് അംജദി, മുഹമ്മദ് സഅദി നുച്യാട് തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.

Most Read: റഷ്യ-യുക്രൈൻ യുദ്ധം; പക്ഷപാതപരമായ താൽപര്യങ്ങൾക്കു വേണ്ടിയുള്ള അധികാര ദുർവിനിയോഗം; പോപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE