മുടിയുടെ സംരക്ഷണത്തിനായി പല വഴികളും തിരയുന്നവരാണ് നാം. എന്നാൽ പ്രകൃതിദത്തമായ ചില വസ്‌തുക്കൾ ഉപയോഗിച്ച് വീട്ടിൽതന്നെ കേശസംരക്ഷണം സാധ്യമാക്കാനാകും. അതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
മുട്ടയും ഒലീവ് ഓയിലും തേനും
ഒരു മുട്ട, ഒരു ടേബിൾ സ്‌പൂൺ ഒലീവ് ഓയിൽ, ഒരു ടേബിൾ സ്‌പൂൺ തേൻ എന്നിവ ഒരു പാത്രത്തിൽ എടുത്ത് മിക്‌സ് ചെയ്യുക. അതിനുശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കാം.
അരമണിക്കൂറിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിക്കാവുന്നതാണ്. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യവും തിളക്കവും വർധിപ്പിക്കും.
ഉലുവ
ഒരുപിടി ഉലുവ കുറച്ച് വെള്ളത്തിൽ ഒഇട്ടശേഷം ഒരു രാത്രി മുഴുവൻ കുതിരാൻ അനുവദിക്കുക. രാവിലെ ഉലുവയും കുതിർക്കാൻ ഉപയോഗിച്ചതിലെ അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത് തലയോട്ടിയിലും മുടിയിലും പുരട്ടി അര മണിക്കൂർ വെക്കുക.
അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകിക്കളയാം. മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിങ്ങനെ മുടിയെ ബാധിക്കുന്ന അനേകം പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഈ മാർഗം. ആഴ്‌ചയിൽ ഒരു തവണ ഇങ്ങനെചെയ്യാം.
ഉള്ളിനീരും ലാവൻഡർ ഓയിലും
വലിയ ഉള്ളിയുടെ നീരിലേക്ക് മൂന്നു നാലു തുള്ളി ലാവൻഡർ ഓയിൽ ചേർത്ത് മിശ്രിതം തയാറാക്കുക. ഇതു തലയിൽ പുരട്ടി മസാജ് ചെയ്യണം. 10-15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ കണ്ടീഷണർ എന്നിവ ഉപയോഗിച്ച് കഴുകിക്കളയുക.
ഇങ്ങനെ ചെയ്യുന്നത് ശിരോചർമത്തിലെ രക്‌തയോട്ടം വർധിപ്പിക്കാനും മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും. മികച്ച ഫലത്തിന് ആഴ്‌ചയിൽ രണ്ടുതവണ ചെയ്യാം. ഇതുവഴി മുടിക്ക് തിളക്കവും ലഭിക്കും.
ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.
Most Read: ഭാവന വീണ്ടും മലയാള സിനിമയിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’