എസ്‌വൈഎസ്‌ യൂത്ത് കോള്‍; ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍

By Desk Reporter, Malabar News
SYS FLAG_Malabar News
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഡിസംബര്‍ 20ന് മഞ്ചേരിയില്‍ നടക്കുന്ന സാന്ത്വനസദന സമര്‍പ്പണത്തിന്റെ ഭാഗമായി നവംബർ 22 ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂണിറ്റ് സാരഥികളുടെ സംഗമം ‘യൂത്ത് കോള്‍’ എന്ന പേരിൽ സംഘടിപ്പിക്കും.

604 യൂണിറ്റുകളിലെ ഭാരവാഹികള്‍ സംബന്ധിക്കുന്ന പരിപാടിക്ക് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. നവംബര്‍ 26ന് ജില്ലയിലെ യൂണിറ്റ് തലങ്ങളില്‍ പ്രവര്‍ത്തകര്‍ പ്ളക്കാര്‍ഡുമേന്തി സാന്ത്വനസദന പ്രചരണം നടത്തും. നേരത്തെ സാന്ത്വനസദന വിഭവ സമാഹരണവുമായി ബന്ധപ്പെട്ട് എസ്‌വൈഎസ് നടത്തിയ റീസ്‌റ്റോര്‍ മലപ്പുറം (പാഴ് വസ്‌തുക്കളുടെ ശേഖരണം), സദനനിധി വരവ് തുടങ്ങിയ പദ്ധതികൾ ഏറെ ശ്രദ്ധേയമായിരുന്നു.

തെരുവിലലയുന്നവരെ പുനരധിവസിപ്പിക്കുക, ലഹരിക്കടിമപ്പെട്ടവര്‍ക്ക് ചികിൽസ നല്‍കി മോചനം സാധ്യമാക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദഗ്‌ധ ചികിൽസ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സാന്ത്വന സദനത്തിനുള്ളത്.

ഇത് സംബന്ധമായി നടന്ന ജില്ലാ ഭാരവാഹി മീറ്റില്‍ പ്രസിഡണ്ട് ഇകെ മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെപി ജമാല്‍ കരുളായി, എപി ബഷീര്‍ ചെല്ലക്കൊടി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, ശക്കീര്‍ അരിമ്പ്ര, വിപിഎം ഇസ്ഹാഖ്, അബ്‌ദുറഹീം കരുവള്ളി, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്‌ലിയാര്‍ ചാലിയാര്‍,അബ്‌ദുറഹ്‌മാൻ കാരക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.

Most Read: നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കെമാൽ പാഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE