Fri, Jul 24, 2026
31.3 C
Dubai
Home Tags Heavy rain

Tag: heavy rain

കനത്ത മഴയിൽ കണ്ണൂരിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ ചക്കരക്കലിൽ വീട് തകർന്നു. ചക്കരക്കൽ കമ്മ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീണിന്റെ ഭാര്യ അജിതയുടെ വീടാണ് മഴയിൽ തകർന്നത്. പുലർച്ചെ 1.30ന് ആണ് സംഭവം....

ഹിമാചലിൽ വീണ്ടും മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു- 200ഓളം പേർ കുടുങ്ങിക്കിടക്കുന്നു

മാണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനം. മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പടെ 200ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. പത്ത് വീടുകൾ ഒലിച്ചുപോയി. മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടാവുകയായിരുന്നുവെന്ന് ഔദ്യോഗിക...

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ഐസിഎസ്ഇ, സിബിഎസ്‌ഇ സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവക്ക് ഉൾപ്പടെ അവധി...

പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറക്കും; ചാലക്കുടിപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

തൃശൂർ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ജലവിതാനം ഉയരുന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് വാൽവ് തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. ഇതേ തുടർന്ന് ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാൽവ്...

സംസ്‌ഥാനത്ത്‌ കനത്ത മഴ; മണികണ്‌ഠൻ പാലം മുങ്ങി- ഇടുക്കിയിൽ വീട് തകർന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. എറണാകുളത്ത് കനത്ത മഴയിൽ പൂയംകുട്ടിയിലെ മണികണ്‌ഠൻ പാലം മുങ്ങി. നാലു ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്‌ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ...

സംസ്‌ഥാനത്ത്‌ ലഭിച്ചത് നാലിരട്ടി അധിക മഴ; കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ. സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി അധിക മഴയാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലഭിച്ചത്. മെയ് പത്ത് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 255.5 മില്ലീമീറ്റർ...

തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു; മൂന്ന് വീടുകൾ തകർന്നു

തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. അന്തിക്കാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. ഒരുമനയൂർ വില്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; കാരാപ്പുഴ അണക്കെട്ട് 17ന് തുറക്കും-ജാഗ്രതാ നിർദ്ദേശം

വയനാട്: സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറക്കുന്നു. മെയ് 17ന് രാവിലെ 10 മണി മുതൽ 5 സെന്റീമീറ്റർ...
- Advertisement -