Thu, Jul 23, 2026
32.1 C
Dubai
Home Tags KSEB

Tag: KSEB

വൈദ്യുതി പ്രതിസന്ധി; രാത്രിയിലെ നിരക്ക് കൂട്ടും, പകൽ കുറയ്‌ക്കും- കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകൽ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്‌ക്കാനും രാത്രിയിലെ നിരക്ക് വർധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്‍മാർട്ട് മീറ്ററുകളായി. അതിനാൽ ഓരോ സമയത്തെയും...

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപയോക്‌താക്കൾ അടക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. തുക അക്കൗണ്ടിലെത്താൻ കാലതാമസം ഉണ്ടാകുന്നത്...

സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഉണ്ടാകില്ല; മേഖലാ നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മേഖല തിരിച്ചുള്ള നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. വൈദ്യുതി...

വൈദ്യുതി നിലച്ചു: കെഎസ്‌ഇബിക്കെതിരെ പൊതുജന പ്രതിഷേധം; പ്രതിഷേധവുമായി ജീവനക്കാരും

കോഴിക്കോട്: പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ പൊതുജനം പ്രതിഷേധിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്‌ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം...

വൈദ്യുതി പ്രതിസന്ധി; മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ, മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. വൈദ്യുതി അധികം ഉപയോഗിക്കുന്ന സ്‌ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ 100-150...

സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മറ്റു മാർഗങ്ങൾ തേടും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും, ലോഡ് ഷെഡിങ് ഉടൻ പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനം. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ചില നിയന്ത്രണങ്ങൾ...

ലോഡ് ഷെഡിങ് ഏർപ്പെടുത്തുമോ? കെഎസ്ഇബി-സർക്കാർ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി...

700-ലധികം ട്രാൻസ്‌ഫോർമറുകൾ തകർന്നു, ലോഡ് ഷെഡിങ് വേണം; സർക്കാരിനോട് കെഎസ്ഇബി

കൊച്ചി: സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ വീണ്ടും സമീപിച്ച് കെഎസ്ഇബി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ...
- Advertisement -