Tag: Malabar News
നഴ്‌സുമാരില്ല; മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡുകൾ അടഞ്ഞുതന്നെ
കോഴിക്കോട്: അറ്റകുറ്റപ്പണി പൂർത്തിയായിട്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡുകൾ അടഞ്ഞുതന്നെ. കെഎച്ച്ആർഡബ്ള്യുഎസിന് കീഴിലുള്ള പേവാർഡുകൾ ഡിസംബർ ആദ്യവാരം പ്രവർത്തന യോഗ്യമായിട്ടും തുറന്നു കൊടുക്കാത്തതാണ് രോഗികളെ പ്രയാസത്തിൽ ആക്കുന്നത്. നഴ്‌സുമാർ ഇല്ലാത്തതുകൊണ്ടാണ് പേവാർഡുകൾ തുറക്കാത്തതെന്നാണ്...
പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പെരിന്തൽമണ്ണയിൽ പ്രതി അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്‌റ്റിൽ. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ(49) ആണ് അറസ്‌റ്റിലായത്. പാണ്ടിക്കാട് പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ...
കൂട്ട ആത്‍മഹത്യ; ജില്ലയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി, 3 മരണം
പാലക്കാട്: ജില്ലയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം നടന്നത്. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മക്കളായ പാറു, അശ്വനന്ദ എന്നിവരാണ് പുഴയിൽ ചാടിയത്....
കോവിഡാനന്തരം മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക തിരക്ക്
മലപ്പുറം: കോവിഡാനന്തരം മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക തിരക്ക്. നാല് മാസത്തിനിടെ ഏഴ് ലക്ഷം പേരാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ മാത്രം എത്തിയത്. ഇതിന് പുറമെ വനംവകുപ്പിന്റെ...
വ്യാജസ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ
കൊഴിഞ്ഞാമ്പാറ: വ്യാജസ്വർണം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്‌റ്റിൽ. പൊള്ളാച്ചി ആനമല വി കൃഷ്‌ണമൂർത്തിയെ (53) ആണ് ഇന്നലെ കോയമ്പത്തൂരിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിധി കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നെൻമാറയിലുള്ള...
പേപ്പട്ടി ആക്രമണം; കോഴിക്കോട് നഗരത്തിൽ 36 പേർക്ക് പരിക്ക്
കോഴിക്കോട്: നഗരത്തിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. തുടർന്ന് 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് നഗരത്തിൽ...
സ്‌കൂൾ സമയത്ത് ചീറിപ്പാഞ്ഞ് ലോറികൾ; നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു
ചെറുപുഴ: നിയമം ലംഘിച്ചു നിർമാണ സാമഗ്രികളുമായി പോയ ടിപ്പർ ലോറികളെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ചൂരപ്പടവ് ക്വാറിയിൽ നിന്നു നിർമാണ സാമഗ്രികളുമായി പോയ ലോറികളെയാണു ഇന്നലെ രാവിലെ 8.30ന് പെരുന്തടം ഭാഗത്ത്...
പുതിയ ബസ് സ്‌റ്റാൻഡ് കെട്ടിട സമുച്ചയത്തിനായി കാത്തിരിപ്പ് നീളുന്നു
നീലേശ്വരം: ബലക്ഷയം കാരണം 2018 നവംബറിൽ നീലേശ്വരം നഗരസഭയുടെ പഴയ ബസ് സ്‌റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി അവിടെയുണ്ടായിരുന്ന 22ഓളം വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. പിന്നാലെ യാത്രക്കാർക്ക്...



































