Tag: Malappuram News
കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം; തട്ടിപ്പ് സംഘത്തിലെ ഒരാൾ പിടിയിൽ
മലപ്പുറം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയയാളെ മലപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഡൂർ ചെമ്മങ്കടവ് സ്വദേശി കുറുപ്പത്ത് രവീന്ദ്രൻ(58) ആണ് പിടിയിലായത്. എടവണ്ണപ്പാറ സ്വദേശി നൽകിയ പരാതിയിലാണ്...
സദാചാര ഗുണ്ടകളുടെ ആക്രമണം; മലപ്പുറത്ത് അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് (44) വീടിനുള്ളിൽ...
മലപ്പുറത്തെ വാക്‌സിൻ വിതരണം; ജില്ലയിലും സംസ്‌ഥാനത്തും രണ്ട് കണക്ക്
മലപ്പുറം: ജില്ലയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച് ജില്ലയിലും സംസ്‌ഥാനത്തും രണ്ട് കണക്ക്. ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെ മാദ്ധ്യമങ്ങൾക്ക് നൽകിയ കണക്കനുസരിച്ച് ഇന്നലെവരെ ജില്ലയിൽ 18,31,199 പേർക്ക് ആദ്യഡോസ് വാക്‌സിൻ...
കർശന നിയന്ത്രണം; ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾ തുടങ്ങി
മലപ്പുറം: കർശന നിയന്ത്രണങ്ങളോടെ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ജില്ലയിൽ തുടങ്ങി. നാളെ രാവിലെ സിവിൽ സ്‌റ്റേഷനിലെ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ ഒമ്പതിന് എംഎസ്‌പി...
കോരൻപുഴയുടെ ഗതിമാറ്റം; ദുരിതത്തിലായി പുഞ്ചക്കൊല്ലി കോളനി വാസികൾ
വഴിക്കടവ്: 2019ലെ പ്രളയത്തിൽ കോരൻപുഴ ഗതിമാറി ഒഴുകിയതോടെ പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിലായി. നിലവിൽ ഇവരുടെ വീടുകളുടെ മുറ്റത്തു കൂടിയാണ് വെള്ളം ഒഴുകുന്നത്. മഴ ശക്‌തിയായാൽ വെള്ളം വീടുകളിലേക്ക് ഇറച്ചിറങ്ങും. പിന്നീട്...
രാധാമണി കേസ്; മകന് 10 വർഷം തടവു ശിക്ഷ വിധിച്ച് മഞ്ചേരി കോടതി
മലപ്പുറം: നിലമ്പൂർ രാധാമണി കേസിൽ മകന് ശിക്ഷ വിധിച്ച് കോടതി. മകനായ പ്രജിത് കുമാറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബലാൽസംഗ ശ്രമത്തിനിടെയാണ് അമ്മ...
കർശന നിബന്ധനകൾ; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു
മലപ്പുറം: കർശന കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ വരവ് കുറഞ്ഞു. പ്രവേശനം അനുവദിക്കണമെങ്കിൽ ഫസ്‌റ്റ് ഡോസ് വാക്‌സിൻ സ്വീകരിച്ചവരോ, 3 ദിവസം മുൻപെടുത്ത ആർടിപിസിആർ രേഖ കൈവശമുള്ളവരോ,...
നിറമരുതൂരിൽ ചെണ്ടുമല്ലി വിപ്ളവം; പൂക്കൾ കയറ്റി അയച്ചു തുടങ്ങി
നിറമരുതൂർ: ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകിയത് പോലെയാണ് ഇപ്പോൾ നിറമരുതൂരിൽ. നീരമരുതൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മൂന്ന് ഏക്കറോളം സ്‌ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ ചിരിതൂകി നിൽക്കുന്നത്....





































