Mon, May 13, 2024
30.9 C
Dubai
Home Tags Vigilance Raid in KSFE

Tag: Vigilance Raid in KSFE

വിജിലൻസിനെ നേരിടാൻ കെഎസ്എഫ്ഇ; ആഭ്യന്തര ഓഡിറ്റ് ഇന്ന് മുതൽ

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. വിജിലൻസ് ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാനായിട്ടാണ് ഓഡിറ്റ് പരിശോധന റിപ്പോർട്ട് തയാറാക്കുക. ക്രമക്കേടായി ചൂണ്ടിക്കാട്ടി വിജിലൻസ് മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരങ്ങളെല്ലാം പിഴവ് ഉണ്ടാകാത്ത നടപടി ക്രമങ്ങളാണെന്നാണ്...

വിജിലൻസ് റെയ്‌ഡ്‌ വിവരങ്ങൾ പുറത്തു വിടണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ  വിജിലന്‍സ്  നടത്തിയ റെയ്‌ഡിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്‍ശനം നടത്തിയിട്ടുപോലും   പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്‍സ്...

വിജിലൻസിന്റെ കൂട്ടപ്പരിശോധന; മുഖ്യമന്ത്രിക്ക് അറിയില്ല; എല്ലാം ഉപദേഷ്‌ടാവിന്റെ അറിവോടെ

തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളിൽ നടന്ന വിജിലൻസ് റെയ്‌ഡ്‌ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്‌ടാവ്‌ രമൺ ശ്രീവാസ്‌തവയുടെ അറിവോടെയെന്ന് റിപ്പോർട്ട്. 'ഓപ്പറേഷൻ ബചത്' എന്ന് പേരിട്ട പരിശോധനയെ പറ്റി നേരത്തെ തന്നെ ശ്രീവാസ്‌തവയെ അറിയിച്ചിരുന്നു. വിജിലൻസ്...

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡ്‌; സമാന്തര പരിശോധനക്ക് ധനവകുപ്പ്

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ സമാന്തര പരിശോധനയുമായി ധനവകുപ്പ്. റെയ്‌ഡ്‌ നടന്ന 36 ശാഖകളിലും എന്താണ് നടന്നതെന്ന് കണ്ടുപിടിക്കാൻ കെഎസ്എഫ്ഐക്ക് ധനവകുപ്പ് നിർദേശം നൽകി. വിജിലൻസ് കണ്ടെത്തലിൽ വസ്‌തുത ഉണ്ടോയെന്നാകും പ്രധാനമായും...

പിണറായി രാജി വെച്ച് അധികാരം എന്നെ ഏൽപ്പിക്കൂ; മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ട് സുരേന്ദ്രൻ

തിരുവനന്തപുരം: വിജിലൻസിലും ബിജെപിക്കാരാണെന്ന് പറയുന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെച്ച് മുഖ്യമന്ത്രി കസേര മൂന്ന് മാസത്തേക്ക് തന്നെ ഏൽപിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കെഎസ്എഫ്ഇയിലെ റെയ്‌ഡ്‌ ബിജെപിയെ...

വിജിലന്‍സ് റെയ്‌ഡ് സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് വേണ്ടി; ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ  റെയ്‌ഡിനെതിരെ രംഗത്ത് വന്ന ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ വിജിലന്‍സിനെതിരെ  വിമര്‍ശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്‌ഥാന സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്‍. കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന  വിജിലന്‍സ് ...

ഇരട്ടത്താപ്പ്; പ്രതിപക്ഷ നേതാവിന് മറുപടിയുമായി എ വിജയരാഘവൻ

തിരുവനന്തപുരം: കെഎസ്എഫ്ഇ, ബാർകോഴ വിവാദങ്ങളിൽ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബാർകോഴ കേസിൽ ആരോപണങ്ങൾ ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല, ചെന്നിത്തലക്ക് പണം നൽകിയ...

കെഎസ്എഫ്ഇയിൽ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ; റെയ്‌ഡിന് പിന്നിൽ മുഖ്യമന്ത്രി; ആരോപണം

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്‌ഡിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എംടി രമേശ്. കെഎസ്എഫ്ഇ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതിക്കാരൻ കേരളത്തിലെ ഒരു വൻ വ്യവസായിയുടെ ബിനാമിയാണ്. ഈ...
- Advertisement -