ചാലയിലെ ടാങ്കര്‍ ലോറി അപകടം ഡ്രൈവറുടെ അശ്രദ്ധകൊണ്ട്; സിസിടിവി ദൃശ്യം പുറത്ത്

By Staff Reporter, Malabar News
accident_chala
Ajwa Travels

കണ്ണൂര്‍: ചാലയിലെ പാചക വാതക ടാങ്കർ ലോറി അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. അപകടം നടന്നത് ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെന്ന പോലീസ് നിഗമനം ശരിവെക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.

അമിത വേഗതയിൽ എത്തിയ വാഹനം വളവില്‍ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. വ്യാഴാഴ്‌ചയാണ് ചാല ജങ്ഷനിൽ തലശ്ശേരി ഭാഗത്തേക്കുള്ള വളവിൽ വെച്ച് അപകടം നടന്നത്.

ഇന്നലെ പുലർച്ചയോടെയാണ് ടാങ്കറിൽ നിന്നുള്ള വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന പ്രവൃത്തി പൂർത്തിയായത് . മലപ്പുറം ചേളാരി ഐഒസി പ്ളാന്റിൽ നിന്നെത്തിയ വിദഗ്‌ധ സംഘമാണ് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത്. ടാങ്കറിന്റെ ഒരു അറയിലെ വാതകം അപകടം നടന്ന അന്നുതന്നെ മറ്റൊരു ടാങ്കറിലേക്ക് മാറ്റിയിരുന്നു. വാതകം മുഴുവനായും മാറ്റുന്നതിന് അഞ്ച് ഒഴിഞ്ഞ ടാങ്കറുകളാണ് എത്തിച്ചത്.

വാതകം മാറ്റുന്നതിനിടയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് ചാലയിലും പരിസര പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് പോലീസും അഗ്‌നിശമന സേനയും ഏർപ്പെടുത്തിയിരുന്നത്.

Malabar News: കനത്ത മഴയും കാറ്റും; പാലക്കാട് തൂതയിൽ വീടുകൾ നശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE